കാഞ്ഞങ്ങാട്ടെ കലാപം; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.

Sep 18, 2025 - 11:48
 0
കാഞ്ഞങ്ങാട്ടെ കലാപം; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.

കാഞ്ഞങ്ങാട്: 2011ൽ കാഞ്ഞങ്ങാട് നടന്ന കലാപ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് അറസ്റ്റിൽ. ഹൊസ്ദുർഗ് കടപ്പുറത്തെ ദീപു(35) വിനെയാണ് ഹൊസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തത്. 2011 നടന്ന കലാപ കേസിൽ വർഗീയ ലഹളയ്ക്കു ശ്രമിച്ചു. സംഘം ചേർന്നു. അക്രമം നടത്തി, വസ്തുവകകൾ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ദീപുവിനെതിരെ കേസെടുത്തിരുന്നത്. അന്ന് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങി. കേസിൽ തുടർച്ചയായി ഹാജരാക്കാത്തതിനാൽ 2024 ഹോസ്ദുർഗ്ഗ് കോടതി ദീപുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ദീപു ഗൾഫിലേക്ക് കടന്നതായി കണ്ടെത്തി. നാട്ടിൽ തിരിച്ചെത്തിയെന്ന വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow