മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; ഒരാൾ അറസ്റ്റിൽ.

Sep 16, 2025 - 21:47
Sep 16, 2025 - 21:51
 0
മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; ഒരാൾ അറസ്റ്റിൽ.

മലപ്പുറം: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോനയിൽ മതിയായ രേഖകളില്ലാതെ സൂക്ഷിച്ച വൻ ആയുധ ശേഖരം പിടികൂടി. മലപ്പുറം എടവണ്ണയിലെ വീട്ടിൽ സൂക്ഷിച്ച നിലയിൽ ഇരുപത് എയർ ഗണ്ണുകളും, മൂന്ന് റൈഫിളുകളും, 200ലധികം വെടിയുണ്ടകളും, 40 പെല്ലറ്റ് ബോക്സും വീട്ടിൽ നിന്നും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്രയധികം ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഉണ്ണിക്കമ്മദിനില്ലായിരുന്നു. ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ച് വിൽപന നടത്തുകയായിരുന്നു എന്നാണ് അറിയുന്നത്. ഇവ എവിടെ നിന്ന് എത്തിച്ചു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും, 40 തിരകളും, ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow