"അരഞ്ഞാണം നഷ്ടപ്പെട്ടോള്" പുസ്തക പ്രകാശനം നാളെ
നീലേശ്വരം: സഹപാഠിയുടെ കവിതാ സമാഹാരം പഠിച്ച സ്കൂളിൽ വച്ച് പ്രകാശനം ചെയ്യുകയാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ 84-85 എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ടി.എച്ച് പ്രശാന്തിയുടെ ആദ്യ കവിതാ സമാഹാരമായ "അരഞ്ഞാണം നഷ്ടപ്പെട്ടോള്" പ്രകാശനമാണ് സഹപാഠി 85 ൻ്റെ നേതൃത്വത്തിൽ നാളെ ശനിയാഴ്ച 4 മണിക്ക് രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടത്തുന്നത്. സ്ക്കൂൾ മാനേജർ കെ.സി ഉദയവർമ്മ രാജയുടെ അദ്ധ്യക്ഷതയിൽ അധ്യാപകനും, പ്രഭാഷകനുമായ വത്സൻ പിലിക്കോട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി അംഗം രാജ് മോഹനൻ നീലേശ്വരം പുസ്ത പ്രകാശനം ചെയ്യും. കവിയും, സാഹിത്യകാരനുമായ അജികുമാർ നാരായണൻ ഏറ്റുവാങ്ങും. കവിയും ഗ്രന്ഥകാരനുമായ മുഞ്ഞിനാട് പത്മകുമാർ പുസ്തക പരിചയം നടത്തും. ചടങ്ങിൽ വിവിധ സാംസ്കാരിക സാമൂഹ്യ പ്രവർത്തകർ സബന്ധിക്കും. ഹൊസ്ദുർഗ് തെരുവത്ത് എ യു പി സ്ക്കൂളിലെ അധ്യാപികയാണ് പ്രശാന്തി.
What's Your Reaction?