വിമാനത്താവളത്തിൽ പരിചയപ്പെട്ട യുവതിയെ ബലാൽസംഗം ചെയ്തതായി പരാതി; കാസർകോട് പോലീസ് അന്വേഷണം ആരംഭിച്ചു
കാസർകോട്: ദുബായിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ സൗഹൃദം നടിച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ കാസർകോട് വനിതാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
32 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം സ്വദേശിയായ സൈഫുദ്ദീനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഭർത്താവിനൊപ്പം ദുബായിലേക്ക് പോകുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ചാണ് യുവതി സൈഫുദ്ദീനെ പരിചയപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
പരിചയം പിന്നീട് കുടുംബ സൗഹൃദമായി മാറിയെന്നും, ഇതിനിടെയാണ് യുവതി പീഡനത്തിനിരയായതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് ഭീഷണികൾ നേരിട്ടതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയതെന്നാണ് വിവരം.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?