സണ്‍ഡേ തിയേറ്റര്‍, നെരുദാ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ത്രിദിന നാടക ക്യാമ്പിന് തുടക്കമായി

May 15, 2026 - 11:45
 0
സണ്‍ഡേ തിയേറ്റര്‍, നെരുദാ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ത്രിദിന നാടക ക്യാമ്പിന് തുടക്കമായി

കുറ്റിക്കോല്‍: സണ്‍ഡേ തിയേറ്റര്‍, നെരുദാ ഗ്രന്ഥാലയം ത്രിദിന നാടക ക്യാമ്പ് തുടങ്ങി. അഭിനയ ശരീരം മൂന്നാം ഭാഗം മെയ17ന് സമാപിക്കും. ഗോപി കുറ്റിക്കോല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ സറീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മനോജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജു ചാടകം എന്നിവര്‍ സംസാരിച്ചു. അശോകന്‍ തീര്‍ത്തങ്കര നന്ദി പറഞ്ഞു. ഷിനില്‍ വടകര, ഡോക്ടര്‍ ശ്യാം, രാജേഷ് മാധവന്‍, ഉണ്ണിരാജ് ചെറുവത്തൂർ, പരപ്പു, യോഗേഷ്, സതീഷ് പുളിക്ക, ദിനേശ് പെപ്പോ, പ്രവീൺ രുഗ്മ, മണിപ്രസാദ്, പ്രിയ നന്ദനൻ, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ക്ലാസെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow