വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന് ഐക്യദാർഢ്യവുമായി സമസ്ത സംഘാടകർ.
മടിക്കൈ: മടിക്കൈ ഓർക്കോൽ മീത്തലെ പുര തറവാട്ടിൽ മാർച്ച് 6, 7, 8 തീയതികളിൽ നടക്കാനിരിക്കുന്ന ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന് ഐക്യദാർഢ്യവുമായി സമസ്ത സംഘാടകർ. സമസ്തയുടെ 100-ാം വാർഷിക സമ്മേളന നഗരിയിൽ നിന്നും ശേഖരിച്ച 6000 ബോട്ടിൽ കുടിവെള്ളവും ഭക്തർക്ക് വിരിക്കാനുള്ള മാറ്റുകളുമാണ് തെയ്യം കെട്ട് ആഘോഷ കമ്മിറ്റിക്ക് കൈമാറിയത്. മഹോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായം. മതസൗഹാർദ്ദവും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന ഈ പ്രവർത്തിയെ നാട് ഒന്നടങ്കം സ്വാഗതം ചെയ്തു. ആഘോഷ കമ്മിറ്റി ഭാരവാഹികൾ സംഭാവനകൾ ഏറ്റുവാങ്ങി. നാടിന്റെ കൂട്ടായ്മയോടെയും വിപുലമായ ജനപങ്കാളിത്തത്തോടെയും മഹോത്സവം വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കമ്മിറ്റി അറിയിച്ചു. മാതൃകാപരമായ ഈ സഹായം എത്തിച്ച സമസ്ത സംഘാടകർക്ക് ആഘോഷ കമ്മിറ്റി പ്രത്യേക നന്ദി രേഖപ്പെടുത്തി.
What's Your Reaction?