ഖത്തർ കെ എം സി സി ആഹ്ലാദ പരിപാടി നടത്തി

May 15, 2026 - 10:29
 0
ഖത്തർ കെ എം സി സി ആഹ്ലാദ പരിപാടി നടത്തി

ദോഹ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിൽ ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദോഹയിൽ വിപുലമായ ആഹ്ലാദ പരിപാടിയും മധുര വിതരണവും നടത്തി.

 കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും പുതിയ സർക്കാറിന്ന് മികച്ച നേതൃത്വം നൽകാൻ കഴിയട്ടെയെന്ന് നേതാക്കൾ ആശംസിച്ചു.

ജില്ലാ കെഎംസിസി പ്രസിഡന്റ് ലുക്മാൻ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ നാസർ കൈതക്കാട്, അലി ചേരൂർ, കെ ബി മുഹമ്മദ് ബായാർ, മൊയ്ദീൻ ബേക്കൽ, സഗീർ ഇരിയ എന്നിവർ നേതൃത്വം നൽകി.

മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, നാസർ ഗ്രീൻലാൻഡ്, ഹാരിസ് എരിയാൽ, ഷഫീഖ് ചെങ്കള, മാക് അടൂർ, അൻവർ തായന്നൂർ, സലാം ഹബീബി, അൻവർ കാടങ്കോട്, അബി മർശാദ്, അബ്ദുൽ റഹ്‌മാൻ എരിയാൽ, ഹാരിസ് ചൂരി, റഹീം ഗ്രീൻലാൻഡ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow