നീലേശ്വരം സ്വദേശി കർണ്ണാടകയിലെ ജോലിസ്ഥത്ത് കുഴഞ്ഞുവീണു മരിച്ചു

May 15, 2026 - 10:12
 0
നീലേശ്വരം സ്വദേശി കർണ്ണാടകയിലെ ജോലിസ്ഥത്ത് കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം: നീലേശ്വരം കാര്യങ്കോട് സ്വദേശിയായ യുവാവ് കർണ്ണാടക ബണ്ട്വാളിൽ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. കാര്യങ്കോട് പരേതനായ കുന്നരുവത്ത് അമ്പുവിന്റെയും, ജാനകിയുടെയും മകൻ അനിൽബാബു (45)വാണ് ജോലിസ്ഥലത്തു കുഴഞ്ഞു വീണു മരിച്ചത്. ഉടനെ മംഗളൂരു വെൻ ലോക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: സുരേന്ദ്രൻ, സുധാകരൻ( ശ്രീ വിഹാർ കാറ്ററിംഗ് ), പ്രകാശൻ (ഡ്രൈവർ വി എസ് ഓട്ടോ സ്റ്റാൻഡ് നീലേശ്വരം), ശശിധരൻ (ഡ്രൈവർ ), പ്രീത (സർവ്വേയർ മണ്ണ് സംരക്ഷണ ഓഫീസ് കാഞ്ഞങ്ങാട് ), സുലോചന (അമ്പലത്തറ), ഷീജ (സീതാംഗോളി).

What's Your Reaction?

like

dislike

love

funny

angry

sad

wow