കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

Sep 15, 2026 - 09:19
 0
കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് കസ്റ്റഡിയിൽ. പടന്നക്കാട് കരിവെള്ളത്തെ കെ.പി. അജാസ് (24) ആണ് പിടിയിലായത്.

വീട്ടിൽ നടത്തിയ പരിശോധനയിൽ അജാസിന്റെ പാന്റ്സിന്റെ കീശയിൽനിന്ന് 0.680 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് നടപടി. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നിർദേശപ്രകാരം എസ്.ഐ. നീതു തച്ചഞ്ചേരിയും ഡിവൈഎസ്പിയുടെ ഡാൻസാഫ് സംഘവും ചേർന്നാണ് യുവാവിനെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow