എസി കോച്ചുകളിലെ ഈ സൗകര്യം ഇനി സ്ലീപ്പർ ക്ലാസ് യാത്രക്കാർക്കും
കേരളത്തിലൂടെ ഓടുന്ന മംഗളൂരു-ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (12685/12686), പാലക്കാട് എക്സ്പ്രസ് (22651/22652), തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695/12696), ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22639/22640), മംഗളൂരു–ചെന്നൈ എക്സ്പ്രസ് (16159/16160) എന്നിവയിലും ഈ സേവനം ലഭ്യമാകും.
ചെന്നൈ: ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാരുടെ യാത്ര ഇനി കൂടുതൽ സുഖകരമാകുന്നു. ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് പണം നൽകി ഉപയോഗിക്കാവുന്ന ബെഡ് റോൾ സേവനം ആരംഭിക്കുകയാണ് റയിൽവെ. ബെഡ്ഷീറ്റ്, തലയണ, തലയണ കവർ അടങ്ങിയ പാക്കേജ് ജനുവരി 1 മുതൽ ചെന്നൈ ഡിവിഷനിലെ 10 ട്രെയിനുകളിൽ ആരംഭിക്കുന്നതായി റെയിൽവേ അറിയിച്ചു. കേരളത്തിലൂടെ ഓടുന്ന മംഗളൂരു-ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (12685/12686), പാലക്കാട് എക്സ്പ്രസ് (22651/22652), തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695/12696), ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22639/22640), മംഗളൂരു-ചെന്നൈ എക്സ്പ്രസ് (16159/16160) എന്നിവയിലും ഈ സേവനം ലഭ്യമാകും. ബെഡ് റോൾ പാക്കേജിന്റെ നിരക്ക് 50 രൂപയാണ്. തലയണ+തലയണ കവർ മാത്രം 30 രൂപക്കും, ബെഡ്ഷീറ്റ് മാത്രം 20 രൂപക്കുമാണ് ലഭിക്കുക. നിലവിൽ എസി സ്ലീപ്പർ കോച്ചുകളിൽ സൗജന്യമായി ലഭിക്കുന്ന ബെഡ് റോൾ സേവനമാണ് ഇനി സ്ലീപ്പർ ക്ലാസിലേക്കും പണമടച്ച് ലഭ്യമാക്കുന്നത്.
What's Your Reaction?