അൽ ഐൻ മലയാളി സമാജം അണിയിച്ചൊരുക്കുന്ന "ഉത്സവം" കലാ മാമാങ്കം ഇന്ന് വൈകുന്നേരം 7 മണിക്ക് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ അരങ്ങേറും
അൽ ഐൻ: അൽ ഐനിലെ പുരോഗമ കലാ സാംസ്‌കാരിക സംഘടനയായ അൽ ഐൻ മലയാളി സമാജം അണിയിച്ചൊരുക്കുന്ന "ഉത്സവം" കലാമാമാങ്കത്തിൻ്റെ പന്ത്രണ്ടാം എഡിഷൻ ഇന്ന് വൈകുന്നേരം 7 മണി മുതൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ നടക്കും. വർണ്ണാഭമായ വിവിധ കലാപരിപാടികളും, ചെണ്ടമേളവും, തട്ടുകടയും, ആൾക്കൂട്ടവുമൊക്കെയായി ഉത്സവത്തിൻ്റെ തനതായ അന്തസത്തയിലാണ് പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.
What's Your Reaction?