ഷാർജയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.

Apr 27, 2025 - 19:29
 0
ഷാർജയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.

ഷാർജ: ആലുവ തായിക്കാട്ടുകര സ്വദേശി ദാറുസ്സലാമിൽ അനസ് (43)ഷാർജയിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെ ഷട്ടിൽ കളിച്ചു കഴിഞ്ഞു വീട്ടിലെത്തിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുബായ് ഇംദാദ് കമ്പനിയിലെ ഐടി ടെക്നീഷ്യനാണ്. കുടുംബത്തോടൊപ്പം ഷാർജയിലാണ് താമസം. കബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. വലിയപറമ്പിൽ അബ്ദുൽ അസീസിന്റെയും, മാതാവ് പരേതയായ നഫീസത്തുൽ മിസിരിയയുടെയും മകനാണ്. ഭാര്യ അസ്ന മക്കൾ ഹംദ, ഹമദ്. സഹോദരങ്ങൾ ആസിഫ് അസീസ്,തഹസീൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow