ഷാർജയിൽ 19 ദശലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി.
"ബോട്ടം ഓഫ് ഡാർക്ക് നെസ്" എന്ന ഓപ്പറേഷനിലാണ് ഭൂമിക്കടിയിൽ കുഴിച്ചിട്ട നിലയിൽ 585 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയത്.
ഷാർജ: അബുദാബി പോലീസും,ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ ആന്റി-നർക്കോട്ടിക്സ് വകുപ്പുമായും സഹകരിച്ച് ഷാർജ പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 585 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. 19 ദശലക്ഷത്തിലധികം ദിർഹം മൂല്യമുള്ള ഈ മയക്കുമരുന്ന് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലായിരുന്നുവെന്ന് ഷാർജ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയരക്ടർ ബ്രിഗേഡിയർ മജീദ് സുൽത്താൻ അൽ അസം പറഞ്ഞു. "ബോട്ടം ഓഫ് ഡാർക്ക് നെസ്" എന്ന് പേരിട്ടിരിക്കുന്ന മയക്കുമരുന്ന് വിരുദ്ധ ഓപറേഷനിലാണ് ക്രിത്രിമ തറയിൽ ഒളിപ്പിച്ച നിലയിൽ ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയത്. ഇന്റർലോക്ക് ചെയ്ത ഫ്ലോർ ടൈലുകളുടെ പാളികൾക്കിടയിലാണ് ഇത്രയും കിലോഗ്രാം മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത്. ഇത് സംഘത്തിന്റെ അത്യാധുനിക കള്ളക്കടത്ത് സാങ്കേതിക വിദ്യകൾ വെളിപ്പെടുത്തുന്നതായ അൽ അസം പറഞ്ഞു.
What's Your Reaction?