കോട്ടിക്കുളത്തുനിന്ന് കാണാതായ ഗൃഹനാഥന്റെ മൃതദേഹം തളങ്കര പുഴയിൽ കണ്ടെത്തി.

Nov 12, 2025 - 06:42
 0
കോട്ടിക്കുളത്തുനിന്ന് കാണാതായ ഗൃഹനാഥന്റെ മൃതദേഹം തളങ്കര പുഴയിൽ കണ്ടെത്തി.

കാഞ്ഞങ്ങാട്: കോട്ടിക്കുളത്ത് നിന്ന് തിങ്കളാഴ്ച രാവിലെ കാണാതായ ഗ്രഹനാഥന്റെ മൃതദേഹം തളങ്കര പുഴയിൽ കണ്ടെത്തി. കോട്ടിക്കുളം ബൈക്കെ പള്ളിക്ക് മുൻവശം മുക്രി ഹൗസിലെ പരേതനായ മൂസയുടെയും, ആയിഷയുടെയും മകൻ ഹാഷി(55)മാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം തളങ്കര കടത്തറയിൽ പാലത്തിനു താഴെ പുഴയിൽ കണ്ടെത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലർച്ചെ സുബഹി നമസ്കാരം നിർവഹിക്കാൻ പതിവുപോലെ വീട്ടിൽ നിന്ന് കോട്ടിക്കുളം ജുമാ മസ്ജിദിലേക്ക് പോയതായിരുന്നു. ഏറെ വൈകിട്ടും തിരിച്ചെത്താതിനെ തുടർന്ന് വീട്ടുകാർ ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം തളങ്കരയിൽ കണ്ടെത്തിയത്. ഏറെ വർഷം ഗൾഫിലായിരുന്ന ഹാശിം നാട്ടിൽ തിരിച്ചെത്തി വയറിങ് ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷറഫുന്നിസ, മക്കൾ: സാബിത്ത്, റാഷിദ്, ഷർമിന, ഫാത്തിമ, മുഹമ്മദ് ഷാഹിൻഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow