വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
കാസർകോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള കുണ്ടങ്കേരടുക്ക സ്വദേശിയും, കളനാട് ഇടവുങ്കാൽ വി ബി വില്ലയിൽ താമസക്കാരനുമായ വിഎസ് വിനീഷ് എന്ന അപ്പു(23)വാണ് ഇന്നു പുലർച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒക്ടോബർ 16ന് കാസർകോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ മേൽപ്പറമ്പ് കട്ടക്കാലിൽ ഉണ്ടായ വാഹനാപകടത്തിലാണ് വിനീഷിന് പരിക്കേറ്റത്. കളനാട് ഭാഗത്തുനിന്നു മേൽപ്പറമ്പ് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വിനീഷിന്റെ ബൈക്കിൽ സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ വിനീഷിന്റെ ദേഹത്ത് അതുവഴി വന്ന ബസ് കയറി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ ജോലി ചെയ്തിരുന്ന വിനീഷ്, വിനോദ് കുമാർ-ശശികല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ വിജിത്ത്, കൃഷ്ണപ്രിയ.
What's Your Reaction?