വന്യജീവികളിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കുന്നതിൽ കാസർകോട് ജില്ല മുന്നിൽ; മന്ത്രി എ കെ ശശീന്ദ്രൻ.
കാസർകോട്: വന്യജീവികളിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കുന്നതിൽ കാസർകോട് മുന്നിലാണെന്നും, ഈ വർഷത്തോടെ സമ്പൂർണ്ണ സോളാർ വേലികളാൽ സംരക്ഷിത ജില്ലയാക്കി കാസർകോടിനെ ഉയർത്താൻ കഴിയുമെന്നും വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കാസർകോട് കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട നിയന്ത്രണ സമിതി ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ജില്ലയിൽ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രശ്നബാധിത പഞ്ചായത്തുകളുടെ പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങിയവരുടെ അടിയന്തരയോഗം വിളിച്ചു കൂട്ടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. യോഗത്തിൽ ജില്ലാ കലക്ടർ കെ ഇമ്പ ശേഖരൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ കെ വി ബിന്ധു, തദ്ദേശസ്വയംഭരണ, പോലീസ്, ട്രൈബൽ ഡെവലപ്മെന്റ് തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളും, വനംവകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?