അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിത്താരി മാട്ടുമ്മലിലെ പരേതനായ അബ്ദുള്ളയുടെ മകൻ അമീ(43) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ക്രസൻ്റ് സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന അമീൻ സ്കൂൾ ബസ് കഴുകുന്നതിനിടെ ഏണിതെന്നി വീണ് പരിക്കേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹ രോഗിയായ അമീന്റെ കാലിൻ്റെ പരിക്ക് ഗുരുതരമാകുകയും, രണ്ട് വൃക്കകളും പ്രവർത്തന രഹിതമാവുകയും ചെയ്തു. അതിനിടയാണ് ഇന്ന് രാത്രിയോടെ മരണം സംഭവിച്ചത്. ഭാര്യ സീനത്ത് (ക്രസൻ്റ് സ്കൂൾ അധ്യാപിക). സഹോദരങ്ങൾ; സുഹൈൽ, കുഞ്ഞഹമ്മദ്, അഷറഫ്, സുഹറ, സക്കീന, റംല, അൽഅമാൻ.
What's Your Reaction?