ബസ് ജീവനക്കാരെ ആദരിക്കലും സ്നേഹ കാരുണ്യ യാത്ര ഫണ്ട് ഏറ്റുവാങ്ങലും നടന്നു.

Jan 20, 2026 - 17:42
Jan 20, 2026 - 17:49
 0
ബസ് ജീവനക്കാരെ ആദരിക്കലും സ്നേഹ കാരുണ്യ യാത്ര ഫണ്ട് ഏറ്റുവാങ്ങലും നടന്നു.

കാഞ്ഞങ്ങാട് : പാലിയേറ്റീവ് കെയർ ദിനത്തിൽ സാന്ത്വനരംഗത്ത് കഴിഞ്ഞ 20 വർഷമായി കാസർഗോഡ് ജില്ലയിലെ ആദ്യത്തെ ജനകീയ കൂട്ടായ്മയായ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി. യുടെ പ്രവർത്തനങ്ങൾക്ക് സഹായവുമായി സ്നേഹ കാരുണ്യ യാത്ര നടത്തിയ മുണ്ടോട്ട്-ചാളക്കടവ് -കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീ മുത്തപ്പൻ ബസ്സ് മാനേജ്മെൻ്റിനെയും ജീവനക്കാരെയും സൊസൈറ്റി ആദരിച്ചു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡൻ്റ് കെ പി നാരായണൻ മൊമെൻ്റോ നൽകി ജീവനക്കാരെ പൊന്നാട അണിയിച്ചു. അന്നേ ദിവസം ലഭിച്ച 17753-രൂപ ഏറ്റുവാങ്ങി. ചടങ്ങിൽ സ്റ്റാൻഡ് ഏജൻസിയായ രാജീവൻ, സുധാകരൻ, ജീവനക്കാരായ ജിതേഷ്, ബ്രിജേഷ്, ഷിജു, സൊസൈറ്റി സെക്രട്ടറി നാളിനാക്ഷൻ, ഡയറക്ടർമാരായ സി ഗംഗാധരൻ, ഷിജോ ജോസഫ്, പാലിയേറ്റീവ് ജില്ലാ സെക്രട്ടറി അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow