ലോറിയും ആഡംബര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കു പറ്റിയ രണ്ടു പേര്‍ മരിച്ചു

Jan 20, 2026 - 10:08
Jan 20, 2026 - 10:20
 0
ലോറിയും ആഡംബര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കു പറ്റിയ രണ്ടു പേര്‍ മരിച്ചു

കാസർഗോഡ്: ദേശീയപാതയിൽ ചട്ടഞ്ചാൽ 55-ാം മൈലിൽ ലോറിയും ആഡംബര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടു പേർ മരിച്ചു. രണ്ട് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ പെട്ടവരാണ് മരിച്ചത്. മംഗളൂരു ശാന്ത ബല്ലുവിലെ ആഷിഫ് മുഹമ്മദ് (41), സുഹൃത്ത് കർണാടക നാട്ടാക്കലിലെ മുഹമ്മദ് ഷഫീഖ് (24) ആണ് മരിച്ചത്. മഞ്ചേശ്വരം പാവൂർ സ്വദേശികളായ ഇബ്രാഹീം ഖലീൽ ഹാഷിം (25), മുഹമ്മദ് റിയാസ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വെട്ടിപൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. കാഞ്ഞങ്ങാട്ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിരെ സഞ്ചരിച്ചലോറിയുംകൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ മേൽപ്പറമ്പ പൊലീസ് ലോറിഡ്രൈവർക്കെതിരെ കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow