മിന്നലേറ്റ് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം.
കണ്ണൂർ: ശ്രീകണ്ഠപുരം നടിയേങ്ങയിൽ ഇടിമിന്നലേറ്റ് ചെങ്കൽ പണയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. അസം സ്വദേശി ജോസ്(35), ഒഡീഷ സ്വദേശി രാജേഷ്(25) എന്നിവരാണ് മരിച്ചത്. അസം സ്വദേശി ഗൗതമിനാണ്(40) പരിക്കേറ്റത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്ക ണ്ണം പാറയിൽ ചെങ്കൽ പണിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഭക്ഷണശേഷം ജോലി ചെയ്യാനായി നടന്നുപോകുമ്പോഴാണ് മിന്നലേറ്റത്. ഉടൻതന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിഹാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
What's Your Reaction?