പാലക്കാട് രണ്ടു യുവാക്കളെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

Oct 14, 2025 - 16:15
 0
പാലക്കാട് രണ്ടു യുവാക്കളെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്: കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കര്‍ മരുതംകോട് സ്വദേശി ബിനു(26), നിധിന്‍(26) എന്നിവരാണ് മരിച്ചത്. നിധിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമികവിവരം. നിധിന്‍ കൂലിപണിയെടുത്തു ജീവിക്കുന്നയാളാണ്. ടാപ്പിങ് തൊഴിലാളിയാണ് ബിനു. ബിനുവിൻ്റെ മൃതദേഹത്തിന് സമീപം നാടൻ തോക്ക് കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ ഐ പി എസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുപേരും മരിച്ചത് വെടിയേറ്റെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ സ്ഥിരീകരിച്ചു. നിഥിനെ വെടിവച്ചതിനുശേഷം ബിനു സ്വയം വെടിവെച്ചതാകാം എന്നാണ് നിഗമനം. വെടിവച്ചതിന്റെ രണ്ടു മണിക്കൂര്‍ മുമ്പ് വരെ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നുവത്രെ.

What's Your Reaction?

like

dislike

love

funny

angry

sad

wow