വനിത ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാൻ ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
തൃശ്ശൂർ: ആദിവാസി വിഭാഗത്തിൽപ്പെട്ട വനിത ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റർ അറസ്റ്റിൽ. വാഴച്ചാൽ ഡിവിഷൻ പരിധിയിലെ ഷോളയാർ സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കോട്ടയം സ്വദേശി പി പി ജോൺസനെയാണ് മലക്കപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. മലക്കപ്പാറയിൽ ഈ മാസം ആറിനാണ് സംഭവം. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന വനിതാ വാച്ചറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മലയാറ്റൂർ ഡിവിഷനിൽ നിന്ന് സ്ഥലം മാറി ഷോളയാർ സ്റ്റേഷനിൽ എത്തിയ ആദ്യ ദിവസമാണ് സംഭവം. പരാതിയെ തുടർന്ന് ലീവെടുത്ത് പോയ ജോൺസൺ ചൊവ്വാഴ്ച വീണ്ടും ഡ്യൂട്ടിക്ക് എത്തിയപ്പോൾ മലക്കപ്പാറ എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കും.
What's Your Reaction?