അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് കൊല്ലപ്പെട്ടത്.
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഞ്ഞിന്റെ കഴുത്തിൽ മുറിവേൽപ്പിച്ചതിന് ഉപയോഗിച്ചതായി കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ അമ്മൂമ്മ റോസ്‌ലി(60)യാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോസ്‌ലിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് കൊല്ലപ്പെട്ടത്. റോസ്‌ലിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കുഞ്ഞിനെ കഴുത്തിൽ ഗുരുതരമായ മുറിവുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ മെഡിക്കൽ ടീം വിവരം പൊലീസിനെ അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. കുടുംബാംഗങ്ങളുടെ മൊഴികളിൽ നിന്നാണ് പൊലീസ് സംശയം ഉറപ്പിച്ചത്. കൊലപാതകത്തിന് പിന്നിൽ മാനസിക അസ്വാസ്ഥ്യത്തിന് പുറമെ മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് പൊലീസ് കൂടുതൽ അന്വേഷിക്കുന്നുണ്ട്.
What's Your Reaction?