കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട; ഒമ്പത്കിലോ കഞ്ചാവ് പിടികൂടി.
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി വേട്ട. എക്സൈസും, ഇന്റലിജൻസ് ബ്യൂറോയും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒമ്പത് കിലോ കഞ്ചാവ് പിടികൂടിയത്.
കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കൊച്ചു കോശിയുടെ നേതൃത്വത്തിൽ ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പോളിത്തീൻ കവറിൽ നിറച്ച കഞ്ചാവ് ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിലാണ് ഉണ്ടായിരുന്നത്. ശൗചാലയത്തിനു സമീപത്തുനിന്നും കണ്ടെത്തിയ കഞ്ചാവിന്റെ കരിയർക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
What's Your Reaction?