ബങ്കളം പ്രി മെട്രിക് ഹോസ്റ്റലിൽ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.

Nov 7, 2025 - 17:12
 0
ബങ്കളം പ്രി മെട്രിക് ഹോസ്റ്റലിൽ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.

മടിക്കൈ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മടിക്കൈ ബങ്കളത്ത് പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ പ്രിമെട്രിക് ഹോസ്റ്റലിൽ 10 ലക്ഷം രൂപ ചെലവിൽ സജ്ജീകരിച്ച ഡിജിറ്റൽ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വിജയൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരൻ, എസ് സി ഡി ഒ പി ബി ബഷീർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം അബ്ദുറഹിമാൻ സ്വാഗതവും, മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം രാധ നന്ദിയും പറഞ്ഞു. ഡിജിറ്റൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ എന്നിവയ്ക്ക് പുറമേ റഫറൻസിനും, ട്യൂഷൻ ക്ലാസുകൾക്കും ഉപയോഗിക്കാവുന്ന മൾട്ടിപർപ്പസ് ഇന്ററാക്ടീവ് പാനൽ സൗണ്ട് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളാണ് ഉള്ളത്, കക്കാട്ട് സ്കൂളിൽ അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 വിദ്യാർത്ഥികളാണ് ബങ്കളം ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ഓപ്പൺ ജിം, സിസിടിവി, ഫുട്ബോൾ പരിശീലനം, ഹോസ്റ്റലിന്റെ സൗകര്യം മെച്ചപ്പെടുത്തൽ തുടങ്ങിയവയ്ക്കും ബ്ലോക്ക് പഞ്ചായത്ത് തുക വകയിരുത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow