മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ.

Nov 8, 2025 - 06:04
 0
മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ.

അബുദാബി: രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ എത്തി. ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലോക കേരള സഭാംഗങ്ങൾ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഞായറാഴ്ച മലയാളം മിഷനും ലോക കേരള സഭയും ചേർന്ന് മുഖ്യമന്ത്രിക്ക് സ്വീകരണ സമ്മേളനം ഒരുക്കുന്നുണ്ട്.ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുവൈത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളി സംഘടനാ പ്രതിനിധികളുമായും സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow