സൈബർ തട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്ടമായത് 24 ലക്ഷം രൂപ.

Nov 8, 2025 - 09:35
 0
സൈബർ തട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്ടമായത് 24 ലക്ഷം രൂപ.

കാഞ്ഞങ്ങാട്: ഓൺലൈൻ ട്രേഡിങ് വഴി ഉയർന്ന ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 24,36,267 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി.ഹൊസ്ദുർഗ്ഗ് ലക്ഷ്മി നഗർ കാരാട്ട് തറവാടിനു സമീപത്തെ വൃന്ദാവൻ ഹൗസിൽ കെ സുരേഷി(51)ന്റെ പരാതിയിൽ കാസർകോട് സൈബർ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 28 വരെയുള്ള വിവിധ ദിവസങ്ങളിലായാണ് നാക്ക സൊല്യൂഷൻസ് എന്ന കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ് വാട്സാപ്പിലും, ഇമെയിലിലും, ഫേസ്ബുക്ക് വഴിയും പ്രതികൾ ബന്ധപ്പെന്ന് സുരേഷ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഉയർന്ന ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്കായി പണം അയപ്പിക്കുകയായിരുന്നുവെന്നും, എന്നാൽ 13,319 രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നും പരാതിയിൽ പറയുന്നു. തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് സുരേഷ് സൈബർ പോലീസിൽ പരാതി നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow