കൈരളി ടി വി യുടെ 25-ാം വാർഷികത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും; മമ്മൂട്ടി മുഖ്യാതിഥി.

Nov 8, 2025 - 10:36
 0
കൈരളി ടി വി യുടെ 25-ാം വാർഷികത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും;  മമ്മൂട്ടി മുഖ്യാതിഥി.

അബുദാബി: രണ്ടു ദിവസത്തെ യു എ ഇ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം യാസ് ഐലന്റിലെ ഇത്തിഹാദ് അരീനയിൽ നടക്കുന്ന കൈരളി ടി വി യുടെ 25-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കും. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വിശിഷ്ടാതിഥിയാകുന്ന പരിപാടിയിൽ, മലയാള സിനിമ താരങ്ങൾക്കൊപ്പം, രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.ഞായറാഴ്ച മലയാളം മിഷനും, ലോക കേരള സഭയും ചേർന്ന് മുഖ്യമന്ത്രിക്ക് സ്വീകരണ സമ്മേളനം ഒരുക്കുന്നതോടൊപ്പം, അബുദാബി കേരള സോഷ്യൽ സെന്ററും, സിറ്റി ഗോൾഫ് ക്ലബ്ബിൽ സ്വീകരണമൊരുക്കുന്നുണ്ട്. കേരളത്തിന്റെ വികസന മുന്നേറ്റത്തെക്കുറിച്ചും,ക്ഷേമ പരിപാടികളെക്കുറിച്ചും പ്രവാസികളെ അഭിസംബോധ ചെയ്ത് മുഖ്യമന്ത്രി പ്രസംഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേമ-നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളത്തിന്റെ പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിന്നും, ടൂറിസം, സാങ്കേതിക വിദ്യ, യുവജന വികസനം എന്നീ മേഖലകളിലെ സഹകരണം ഉറപ്പാക്കുക എന്നതുമാണ് ഈ യാത്ര കൊണ്ട് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിക്കൊപ്പം കേരള-ഫിഷറീസ്-സാംസ്ക്കാരിക-യുവജന കാര്യമന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ ജയതിലക് മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow