ഉംറയ്ക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടികൾ അടക്കം മൂന്നുപേർ മരിച്ചു

Mar 31, 2025 - 06:54
 0
ഉംറയ്ക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടികൾ അടക്കം മൂന്നുപേർ മരിച്ചു

മസ്കത്ത്: ഒമാനിൽ നിന്ന് സൗദിയിലേക്ക് ഉംറ തീർത്ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് കുട്ടികൾ അടക്കം മൂന്നുപേർ മരിച്ചു. രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി)ഒമാൻ നാഷണൽ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30) മകൾ ആലിയ (7) മിസ്ഹബ് കൂത്തുപറമ്പിന്റെ മകൻ ദക്വാൻ(7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് അപകടം ഉണ്ടായത്. കുട്ടികൾ അപകട സ്ഥലത്തും, സഹല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്ഹബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിഷ്യയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്ഹബും, ശിഹാബും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒമാനിൽ നിന്നും സുഹൃത്തുക്കൾ വ്യത്യസ്ത കാറുകളിൽ ഉംറക്ക് പുറപ്പെട്ടതാ യിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നോമ്പു തുറന്നശേഷം മസ്കറ്റിൽ നിന്ന് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രിഎന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്ച വൈകിട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു. ബത്ത്ഹ അതിർത്തിയിലെത്തിയ ഞായറാഴ്ച രാവിലെ എട്ടരയ്ക്കാണ് അപകടം ഉണ്ടായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow