കുവൈത്തിലെ പ്രമുഖ സിനിമാ-നാടക നടൻ അബ്ദുൾ റഹ്മാൻ അൽ-മുനൈ അന്തരിച്ചു.
കുവൈറ്റ്സിറ്റി: പ്രമുഖ കുവൈത്തി സിനിമാ-നാടക നടനും, കുവൈത്തിലെ ആധുനിക നാടക പ്രസ്ഥാനത്തിൻ്റെ സ്ഥാപകരിൽ ഒരാളുമായ മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ-മുനൈ(95)അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി, അനശ്വരമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച ഗൾഫ്, അറബ് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ് മുനൈ. 1930ൽ കുവൈത്തിലാണ് ജനിച്ചത്. ഏകദേശം 60 ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ദേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തു. 2018ൽ പുറത്തിറങ്ങിയ “അബ്രത്ത് ശരഅ” യിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്. 1963മുതൽ 2015 വരെ പുറത്തിറങ്ങിയ നിരവധി അപൂർവ കുവൈത്തി സിനിമകൾക്ക് പുറമേ, സിറ്റി ഓഫ് സെഫ്റ്റി, പാത്ത്‌സ് ഓഫ് മാൻഹുഡ്, ടാഷ് ആൻഡ് റാഷ്, ഹാൽ മനായർ, ദി മിഡ്‌വൈഫ്, ഹൗസ് ഓഫ് ഇല്ല്യൂഷൻസ്, ലിറ്റിൽ ഡ്രീംസ്, ഫേറ്റ്സ്, സാഹിർ അൽ-ലൈൽ, സീക്രട്ട്‌സ് ബിഹൈൻഡ് ദിസൺ, സുലൈമാൻ അൽ-തയേബ് എന്നിവയിൽ ശക്തമായ കഥാ പാത്രങ്ങളെ അൽ- മുനൈൽ അവതരിപ്പിച്ചു. 1964 ൽ കുവൈത്ത് തിയേറ്റർ ട്രൂപ്പ് സ്ഥാപിക്കുന്നതിൽ അൽ മുനൈ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അബ്ദുൾ റഹ്മാൻ അൽ-മുനൈയുടെ നിര്യാരണത്തിൽ കുവൈറ്റ് വാർത്താ വിനിമയ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
What's Your Reaction?