കർണ്ണാടകയിൽ കാസർകോട് സ്വദേശിക്ക് വെടിയേറ്റു.
ലോറി ഡ്രൈവറായ അബ്ദള്ളയ്ക്കാണ് കർണ്ണാടക പോലീസിന്റെ വെടിയേറ്റത്.
കാസർകോട്: കർണാടകയിലെ പുത്തൂരിൽ മലയാളി ലോറി ഡ്രൈവർക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പോലീസാണ് ഡ്രൈവർക്ക് നേരെ വെടിയുതിർത്തത്. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ ലോറി പോലീസ് തടഞ്ഞപ്പോൾ അബ്ദുള്ള നിർത്തിയില്ല. തുടർന്ന് ലോറിയെ പിന്തുടർന്ന പുത്തൂർ റൂറൽ പോലീസ് വെടിയുതിർക്കുകയിരുന്നു. കേരള കർണാടക അതിർത്തിയിലെ ഈശ്വര മംഗലത്ത് വെച്ചാണ് സംഭവം. അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചിട്ടുണ്ട്. അബ്ദുല്ലയെ മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ അബ്ദുള്ളയ്ക്കും സഹായിക്കും എതിരെ കാലികടത്തിന് പോലീസ് കേസെടുത്തു.
What's Your Reaction?