ചീമേനിയിൽ വീടിന്റെ വാതിൽ തകർത്ത 40 പവൻ സ്വർണ്ണം കവർന്നു. വീട്ടുജോലിക്കാരായ നേപ്പാൾ സ്വദേശികളെ കാണ്മാനില്ല.
കാസർകോട്: ചീമേനിയിലെ വീട്ടിൽ വൻ കവർച്ച. വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്തു 40 പവൻ സ്വർണാഭരണങ്ങളും, നാല് കിലോ വെള്ളി പാത്രങ്ങളും കവർന്നു. കണ്ണൂർ സ്വദേശിയും, എൻജിനീയറുമായ എൻ മുകേഷിന്റെ ചെമ്പ്രകാനത്തെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ഒരുമാസമായി വീട്ടുജോലിക്ക് നിർത്തിയ നേപ്പാൾ സ്വദേശിയെയും, ഭാര്യയെയും കാണാതായിട്ടുണ്ട്. വീട്ടിലെ കന്നുകാലികളെ പരിപാലിക്കുവാൻ എത്തിയ ചക്ര ഷാഹി എന്ന ഭാസ്കറിനെയും, ഇയാളുടെ ഭാര്യ ഇഷയേയുമാണ് സംഭവത്തിന്നുശേഷം കാണാതായത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മുകേഷും, കുടുംബവും വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നതായി ശ്രദ്ധയിൽപ്പെടുന്നത്. കിടപ്പുമുറിയിലെ ഷെൽഫിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം പോയത്.സ്യൂട്ട് കേയ്സ് പൊളിച്ച നിലയിലായിരുന്നു. ചീമേനി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?