അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നവംബർ 22ന് തുറക്കും.

Oct 22, 2025 - 07:59
 0
അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നവംബർ 22ന് തുറക്കും.

അബുദാബി: സാംസ്കാരിക രംഗത്തെ ഒരു പ്രധാന നാഴികക്കല്ല് രേഖപ്പെടുത്തിക്കൊണ്ട് ഈ വർഷം അബൂദാബിയിൽ രണ്ട് പുതിയ മ്യൂസിയങ്ങൾ തുറക്കും. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നവംബർ 22ന് സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ സന്ദർശകർക്കായി തുറക്കും. സായിദ് നാഷണൽ മ്യൂസിയം ഡിസംബർ മൂന്നിന് തുറക്കുമെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. 35000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വെള്ളത്തിൽ നിന്ന് ഒരു പ്രകൃതിദത്ത രൂപീകരണം പോലെ ഉയർന്നുവരുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം 13.8 ബില്യൺ വർഷത്തെ പ്രകൃതി ചരിത്രത്തിലൂടെ സന്ദർശകരെ കൊണ്ടുപോകുന്നു. മഹാവിസ്ഫോടനം സൗരയൂഥത്തിന്റെ രൂപീകരണം, ദിനോസറുകളുടെ ഉദയം, ഭൂമിയിലെ ജൈവവൈവിധ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രശസ്ത ആർക്കിടെക്ടായ മെ കാനു ആണ് ഇതിന്റെ രൂപകല്പന നിർവഹിച്ചത്. മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിൽ മൂന്ന് അമൂല്യ വസ്തുക്കൾ ഉണ്ട്. അതിലൊന്ന് സ്റ്റാൻ എന്നറിയപ്പെടുന്ന 6.7 കോടി വർഷം പഴക്കമുള്ള തൈറ നോസോറസ് റെക്സ് (ടി-റെക്സ്)ന്റെ ഏതാണ്ട് പൂർണ്ണമായ അസ്ഥികൂടമാണ്. കൂടാതെ ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ 25 മീറ്റർ നീളമുള്ള നീലത്തിമിംഗലത്തിന്റെ ഫോസിലും, സൗരയൂഥം രൂപപ്പെടുന്നതിന് മുമ്പ് രൂപംകൊണ്ട ഏഴ് ബില്ല്യൺ വർഷം പഴക്കമുള്ള മർച്ചീസൺ ഉൽക്കയം ഇതിൽ ഉൾപ്പെടുന്നു. അറേബ്യൻ ഉപദ്വീപിന്റെ പ്രകൃതിചരിത്രം മ്യൂസിയത്തിന്റെ കഥാഖ്യാനത്തിലെ ഒരു പ്രധാന ഭാഗമാണ്. അബുദാബിയിൽ കണ്ടെത്തിയ വംശനാശം സംഭവിച്ച സ്‌റ്റിഗോടെ ട്രെബലോ ഡോൺ എമിറാറ്റസ് എന്ന ആനയുടെ ഫോസിലും ഇവിടെയുണ്ട്. ഭൂമിയുടെ കഥ, വികസിക്കുന്ന ലോകം, നമ്മുടെ ലോകം, പ്രതിരോധശേഷിയുള്ള ഗ്രഹം, ഭൂമിയുടെ ഭാവി എന്നിവ പ്രധാന ഗാലറികളാണ്. മ്യൂസിയം തുറക്കുന്നതിന്റെ ഭാഗമായി ദി മാർച്ച് ഓഫ് ദി ട്രൈസ്റാ ടോപ്സ്, അറുപത്തിയൊന്നാമത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ എന്നീ അന്താരാഷ്ട്ര താൽക്കാലിക പ്രദർശനങ്ങളും നടത്തും. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എമിറേറ്റിന്റെ സാംസ്കാരിക രംഗത്ത് ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നുവെന്ന് അബുദാബി ടൂറിസം ആൻഡ് കൾച്ചറൽ വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. മൃഗശാസ്ത്രം പാലിയോന്റോളജി, മറൈൻ ബയോളജി, തന്മാത്ര ഗവേഷണം ഭൂമിശാസ്ത്രം എന്നിവയിലെ ശാസ്ത്രീയ അറിവുകളെ മ്യൂസിയത്തിലെ ഗവേഷണ സ്ഥാപനം പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow