മടിക്കൈ ആലയിയിൽ അനധികൃത ടവർ നിർമ്മാണം; നാട്ടുകാർ തടഞ്ഞു

May 9, 2026 - 16:37
 0
മടിക്കൈ ആലയിയിൽ അനധികൃത ടവർ നിർമ്മാണം; നാട്ടുകാർ തടഞ്ഞു

മടിക്കൈ: മടിക്കൈ ആലയിയിൽ സ്വകാര്യ ടെലികോം കമ്പനി അനുമതിയില്ലാതെ ആരംഭിച്ച മൊബൈൽ ടവർ നിർമ്മാണം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ ജെസിബിയുമായി തൊഴിലാളികൾ സ്ഥലത്ത് കുഴിയെടുക്കാൻ എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.

വിവരമറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ സ്ഥലത്ത് തടിച്ചുകൂടി പ്രവർത്തി തടഞ്ഞു. ജനവാസകേന്ദ്രത്തിന് നടുവിൽ ടവർ സ്ഥാപിക്കുന്നത് റേഡിയേഷൻ മൂലം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും, ഭൂഗർഭജലനിരപ്പ് താഴുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

തൊട്ടടുത്ത്അങ്കണവാടിയുമുണ്ട്. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. നാട്ടുകാർ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. അനുമതിയില്ലാതെ പണി പുനരാരംഭിച്ചാൽ റോഡ് ഉപരോധമടക്കമുള്ള ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow