അജ്മാനിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വഴി മദ്ധ്യേ വാഹനാപകടത്തിൽ മരിച്ചു

May 9, 2026 - 13:52
 0
അജ്മാനിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വഴി മദ്ധ്യേ വാഹനാപകടത്തിൽ മരിച്ചു

ചെറുവത്തൂർ: അജ്മാനില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു പ്രവാസി മലയാളി വഴി മദ്ധ്യേ വാഹനാപകടത്തില്‍ മരിച്ചു.

ചെറുവത്തൂർ കൈതക്കാട് സ്വദേശി സഫ ഹാജിക്ക എന്നറിയപ്പെടുന്ന പി.സി. അബ്ദുർറഹ്മാൻ ഹാജി(62)യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹം അജ്മാനില്‍ നിന്നും യാത്രാതിരിച്ചത്.

കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകവേ കണ്ണൂർ പരിയാരത്തിന് സമീപം വെച്ച്‌ ഇദ്ദേഹം സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്മാനെ ഉടൻ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്മാനിലെ മുവൈഹാത്തില്‍ സഫ റെസ്റ്റൊറന്‍റ് ഉടമയാണ് സഫ ഹാജി. ഭാര്യ: ആയിഷ. മക്കള്‍: അബ്ദു, ഫസല്‍, റാഷിദ്, മറിയം, ഹസീന.

What's Your Reaction?

like

dislike

love

funny

angry

sad

wow