ഉദുമ ഇസ്ലാമിയ എ.എൽ.പി സ്കൂൾ പി.ടി.എ ഭാരവാഹികൾ

Sep 12, 2026 - 09:54
 0
ഉദുമ ഇസ്ലാമിയ എ.എൽ.പി സ്കൂൾ പി.ടി.എ ഭാരവാഹികൾ

ഉദുമ: ഇസ്ലാമിയ എ.എൽ.പി സ്കൂളിന്റെ പുതിയ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. സകീർ മുക്കുന്നോത്ത് (പ്രസിഡന്റ്), റൗഫ് ബാവികര (വൈസ് പ്രസിഡന്റ്) എന്നിവരാണ് ഭാരവാഹികൾ.

മദർ പി.ടി.എ ഭാരവാഹികളായി നിർമല (പ്രസിഡന്റ്), ഹഫ്സത് (വൈസ് പ്രസിഡന്റ്) എന്നിവരെയും തെരഞ്ഞെടുത്തു.

സകീർ മുക്കുന്നോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് യാസർ നാലാംവതുക്കൽ ഉദ്ഘാടനം ചെയ്തു. സി.എം. കിഡ്സ് സ്കോളർഷിപ്പ് നേടിയ ഒമ്പത് വിദ്യാർഥികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാവാതുക്കൽ ഉപഹാരങ്ങൾ നൽകി.

മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ. ടി.കെ. ഹസീബ്, റൗഫ് ബാവികര, സീനിയർ അസിസ്റ്റന്റ് ബിന്ദു എ., എസ്.ആർ.ജി. കൺവീനർ ഗീത സി., ഹെഡ്മാസ്റ്റർ സുജിത് എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow