അതിഞ്ഞാലിൽ ഫുട്ബോൾ മത്സരത്തിനിടെ പൊട്ടിച്ച പടക്കത്തിൽ നിന്നും പരിക്കു പറ്റിയ അഞ്ച് കുട്ടികൾ ആശുപത്രിയിൽ
കാഞ്ഞങ്ങാട്: ഫുട്ബോൾ മത്സരാഘോഷത്തിനിടെ ആകാശത്തേക്കെറിഞ്ഞു പൊട്ടിച്ച പടക്കത്തിൽ നിന്നും ചീളുകൾ തെറിച്ച് പരിക്കേറ്റ അഞ്ചോളം കുട്ടികളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഒമ്പതര മണിയോടെ അതിഞ്ഞാലിലാണ് സംഭവം. 10 വയസ്സ് പ്രായം വരുന്ന കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മത്സരം കഴിഞ്ഞ ഉടനെ പൊട്ടിച്ച പടക്കത്തിന്റെ ചെറിയ ചീളുകളാണ് കുട്ടികളുടെ ദേഹത്ത് പതിച്ചത്. കണ്ണിനും ചെവിക്കുൾപ്പെടെയാണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.
What's Your Reaction?