ഇഫ്താർ സംഗമവും, അനുമോദന സദസ്സും സംഘടിപ്പിച്ചു

Mar 18, 2026 - 10:48
Mar 18, 2026 - 10:52
 0
ഇഫ്താർ സംഗമവും, അനുമോദന സദസ്സും സംഘടിപ്പിച്ചു

കാസർകോട്: ജില്ലാ സ്പോർട്സ് കൗൺസിൽ ഉദയഗിരി സ്പോർട്സ് അക്കാദമിയിൽ സംഘടിപ്പിച്ച അനുമോദന സദസ്സും, ഇഫ്താർ സംഗമവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പ്രൊഫ: പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ മുഖ്യാതിഥിയായിരുന്നു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി വി മദനൻ അധ്യക്ഷത വഹിച്ചു. ദേശീയതലത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കായികതാരങ്ങൾക്കും, സംസ്ഥാന ബാസ്ക്കറ്റ്ബോൾ കോച്ച് സുദീപ് ബോസിനുമുള്ള ഉപഹാരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ സമ്മാനിച്ചു. റഗ്ബി അസോസിയേഷൻ പ്രതിനിധി ഗംഗാധരൻ, സ്പോർട്സ് കൗൺസിൽ പരിശീലകരായ ഡോണാമറിയം, ജോയ്സിറിയക്, ഷഹീർ , കുഞ്ഞികൃഷ്ണൻ എന്നിവർസംസാരിച്ചു. സുദീപ് ബോസ് സ്വാഗതവും, കബഡി കോച്ച് പി രമേശൻ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow