തണ്ണിമത്തൻ കൃഷി വിളവെടുത്തു
മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ എസ്ഐ ഡി എസ്സിൻ്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിലായി തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശൻ. ഉദ്ഘാടനം ചെയ്തു. ഇരുപത്തി മൂന്ന് എക്കർ പാടാണ് വിവിധ ജെ.എൽ ജി ഗ്രൂപ്പുകൾ വിത്തിറക്കിയത്. 9,14, വാർഡുകളിലെ നിള, ഹരിത, സൂര്യ, ആതിര ജെ എൽ ജി ഗ്രൂപ്പുകൾക്ക് കൂടുതൽ വിളവ് ലഭിച്ചിട്ടുണ്ട്.
ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പത്മിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്ററിംഗ് കമ്മിറ്റി മെമ്പർ കുഞ്ഞികൃഷ്ണൻ, എസ്ഐ ഡി എസ് ചെയർപേഴ്സൺ കെ ബി സീന അധ്യക്ഷത വഹിച്ചു. മറ്റ് മെമ്പർമാർ, വൈസ്. ചെയർപേഴ്സൺ രാജി, ജില്ലാമിഷൻ ബ്ലോക്ക് കോർഡിനേറ്റർ രജനി, ജെ എൽ ജി ഗ്രൂപ്പ് അംഗങ്ങൾ, എ ഡി എസ് അംഗങ്ങൾ, അഗ്രി: സി.ആർ.പി ധന്യ, പണമിടപാട് സുധ, ആനിമേറ്റർ സിന്ധു, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ഷീജ എന്നിവർ പങ്കെടുത്തു. സി ഡി എസ് ചെയർപേഴ്സൺ രാജി സ്വാഗതവും ജെ എൽ ജി അംഗം ഉഷ നന്ദിയും പറഞ്ഞു.
What's Your Reaction?