എടിഎം കൗണ്ടറിലെ ചില്ല് ദേഹത്തേക്ക് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മരിച്ചു

Jul 8, 2026 - 11:32
 0
എടിഎം കൗണ്ടറിലെ ചില്ല് ദേഹത്തേക്ക് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്: എടിഎം കൗണ്ടറിലെ ഗ്ലാസ് ചില്ല് ദേഹത്തേക്ക് പതിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മരിച്ചു. നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ ബാലകൃഷ്ണൻ (56) ആണ് മരിച്ചത്.

കർണാടക കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മംഗളൂരു ശാഖയിൽ അറ്റൻഡറായിരുന്ന ബാലകൃഷ്ണൻ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കാഞ്ഞങ്ങാട്ടെ വീട്ടിലെത്താറുണ്ടായിരുന്നത്. മറ്റ് ദിവസങ്ങളിൽ മംഗളൂരുവിലായിരുന്നു താമസം.

ജോലി കഴിഞ്ഞ ശേഷം ബാങ്കിന് സമീപത്തെ എടിഎം കൗണ്ടറിലേക്ക് പ്രവേശിച്ച ബാലകൃഷ്ണൻ കാൽതെന്നി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ചില്ല് തകർന്നു ദേഹത്തേക്ക് പതിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. ഏറെ നേരത്തിന് ശേഷം എത്തിയവരാണ് രക്തം വാർന്ന നിലയിൽ കൗണ്ടറിനുള്ളിൽ ബാലകൃഷ്ണനെ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരണത്തിന് കീഴടങ്ങി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട്ടെത്തിച്ച് സംസ്ക്കരിക്കും.

പരേതരായ ദാമോദരൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഭാരതി. മകൾ: ശ്രദ്ധ. സഹോദരങ്ങൾ: ദിനകരൻ, ബാലചന്ദ്രൻ (ഇരുവരും മംഗളൂരുവിൽ ബാങ്ക് ജീവനക്കാർ), ചന്ദ്രഹാസ് (പ്രവാസി).

What's Your Reaction?

like

dislike

love

funny

angry

sad

wow