എ. നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു

Sep 18, 2026 - 06:56
Sep 18, 2026 - 06:59
 0
എ. നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു

മടിക്കൈ: ദീർഘകാലം മടിക്കൈ പബ്ലിക് ലൈബ്രറി സെക്രട്ടറിയായും അധ്യാപകനായും സാംസ്കാരിക പ്രവർത്തകനായും പ്രവർത്തിച്ച എ. നാരായണൻ മാസ്റ്ററെ മൂന്നാം ചരമവാർഷിക ദിനത്തിൽ മടിക്കൈ പബ്ലിക് ലൈബ്രറിയിൽ അനുസ്മരിച്ചു.

സാംസ്കാരിക പ്രവർത്തകൻ പപ്പൻ കുട്ടമത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മടിക്കൈ പബ്ലിക് ലൈബ്രറിയുടെ വളർച്ചയ്ക്ക് നാരായണൻ മാസ്റ്റർ നൽകിയ സംഭാവനകൾ ചടങ്ങിൽ അനുസ്മരിച്ചു. ലൈബ്രറി പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മടിക്കൈ പഠനോത്സവം, സാക്ഷരതാ യജ്ഞം തുടങ്ങിയ പ്രവർത്തനങ്ങളിലും അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു.

മടിക്കൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. നാരായണൻ, മടിക്കൈ ജി.എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് ടി. രാജൻ, ഒ. കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് സമിതി കൺവീനർ കെ. ജയൻ എന്നിവർ സംസാരിച്ചു.

ലൈബ്രറി പ്രവർത്തകർ, നാട്ടുകാർ, ബാലവേദി കുട്ടികൾ, നാരായണൻ മാസ്റ്ററുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി എം. രമേശൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വി. ചന്തു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൻ. രാഘവൻ നന്ദി പറഞ്ഞു.

കെ. ഗംഗാധരൻ, എം. വിനോദ്, ടി.വി. കൃഷ്ണൻ, സി. കുഞ്ഞികൃഷ്ണൻ, ഹരിപ്രിയ, വിഷ്ണുപ്രസാദ്, ബാലാമണി, ഷീബ, ചിന്ത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow