ബേക്കൽ ഫിഷറീസ് സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാൻസി കെ. മാനുവൽ അന്തരിച്ചു

Sep 18, 2026 - 09:21
 0
ബേക്കൽ ഫിഷറീസ് സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാൻസി കെ. മാനുവൽ അന്തരിച്ചു

കാഞ്ഞങ്ങാട്: ബേക്കൽ ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാൻസി കെ. മാനുവൽ (67) അന്തരിച്ചു. ദീർഘകാലം പിലിക്കോട് സി.കെ.എൻ. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കണക്ക് അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കോട്ടയം പാലാ കാടങ്കാവിൽ കുടുംബാംഗമാണ്. കാംകോ സീനിയർ മാർക്കറ്റിംഗ് ഓഫീസറായിരുന്ന പടന്നക്കാട് കാപ്പുകാട്ടിൽ ജോർജിന്റെ ഭാര്യയാണ്.

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച വൈകിട്ട് മൂന്നിന് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ചെമ്മട്ടംവയൽ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ജോയൽ ജെ. ജോർജ്, ഫ്രാങ്ക്ലിൻ ജോർജ് (യു.എസ്.എ.). മരുമക്കൾ: അനക്സ് ഒഴുകയിൽ (പേരാമ്പ്ര), ടിസ ബി. ജോർജ് മണിയാക്കുപാറയിൽ (പാലാ).

What's Your Reaction?

like

dislike

love

funny

angry

sad

wow