അടയ്ക്കയിൽ നിന്ന് മുളച്ചത് പറങ്കിമാവ്; മടിക്കൈയിൽ കൗതുകക്കാഴ്ച
മടിക്കൈ: അടയ്ക്കക്കൂമ്പാരത്തിൽ നിന്ന് പറങ്കിമാവിന്റെ തൈ മുളച്ചത് പ്രദേശവാസികൾക്ക് കൗതുകമായി. മടിക്കൈ മുണ്ടോട്ടെ അടുക്കോൻ വീട്ടിൽ ഉണ്ണിയുടെ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരുന്ന അടയ്ക്കയിലാണ് അപ്രതീക്ഷിതമായി പറങ്കിമാവിന്റെ തൈ മുളച്ചത്. വ്യത്യസ്തമായ ഈ കാഴ്ച കാണാൻ നാട്ടുകാർ എത്തുന്നുണ്ട്. പ്രകൃതിയുടെ കൗതുകങ്ങളിൽ ഒന്നായി ഈ അപൂർവ സംഭവമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്
What's Your Reaction?