ഫ്രിഡ്ജ് കൈക്കൂലിയായി വാങ്ങിയ പോലീസുകാരനെതിരെ വിജിലൻസ് അന്വേഷണം.

Nov 7, 2025 - 11:23
 0
ഫ്രിഡ്ജ് കൈക്കൂലിയായി വാങ്ങിയ പോലീസുകാരനെതിരെ വിജിലൻസ് അന്വേഷണം.

കണ്ണൂർ: കണ്ണവനത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വാടകവീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ചെങ്കൽ ക്വാറി ഉടമയിൽ നിന്ന് പാരിതോഷികമായി ഫ്രിഡ്ജ് വാങ്ങിയതായി കണ്ടെത്തി. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ണവം പോലീസ് സ്റ്റേഷനിൽ പുതുതായി എത്തിയ മലപ്പുറം സ്വദേശിയായ പോലീസുകാരനെതിരെയാണ് പരാതി ലഭിച്ചത്. ഫ്രിഡ്ജിന്റെ സീരിയൽ നമ്പറിൽ നിന്ന് വാങ്ങിയത് തലശ്ശേരിയിലെ കടയിൽ നിന്നാണെന്ന് മനസ്സിലായി. ഒരു ചെങ്കൽക്വാറി ഉടമയാണ് വാങ്ങിയതെന്നും വിജിലൻസ് കണ്ടെത്തി. തനിക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസുകാരൻ വ്യാഴാഴ്ച ചെങ്കൽ ക്വാറി ഉടമയ്ക്ക് ഗൂഗിൾ പേ വഴി പടം നൽകി രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. ഇതും വിജിലൻസ് തെളിവായി എടുത്തിട്ടുണ്ട്. പോലീസുകാരനെതിരെ കേസെടുക്കുമെന്ന് വിജിലൻസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow