ഓറഞ്ച് അലർട്ട്: കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Jul 30, 2026 - 19:06
 0
ഓറഞ്ച് അലർട്ട്: കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ജൂലൈ 31-ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. നാളെ (ജൂലൈ 31, വെള്ളി) അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾ, മറ്റ് കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾ, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow