കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി; "അൽ-ഉസ്റ" ചികിത്സാ ധനസഹായം വിതരണം ചെയ്തു
കാഞ്ഞങ്ങാട്: കുവൈത്ത് കെസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രവർത്തകരുടെ കുടുംബങ്ങൾക്കായി ആവിഷ്കരിച്ച ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.
പശ്ചിമേഷ്യയിലും, മധ്യപൂർവ്വേഷ്യയിലും യുദ്ധ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും സഹജീവികളെയും സഹപ്രവർത്തകരുടെ കുടുംബങ്ങളെയും ചേർത്തുപിടിക്കുന്ന കെഎംസിസിയുടെ പ്രവർത്തന ശൈലി മാനുഷികതയുടെ ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗിൻ്റെ മനുഷ്യ മുഖമുള്ള രാഷ്ട്രീയത്തിന് കെഎംസിസി നൽകുന്ന പിന്തുണ വലിയ കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡൻ്റ് ഷംസുദ്ദീൻ ബദരിയ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. അഡ്വ: എൻ എ ഖാലിദ്, കെ കെ ബദർദ്ദീൻ, സി കെ റഹ്മത്തുള്ള, താജുദ്ദീൻ കമ്മാടം, തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂർ, ഹമീദ് ചേരക്കാടത്ത്, ടി അന്തുമാൻ, പി എം ഫാറൂഖ്, ബഷീർ കൊവ്വൽപള്ളി, സി മുഹമ്മദ് കുഞ്ഞി, എ ഹമീദ് ഹാജി, എപി ഉമ്മർ, എ കെ മുഹമ്മദ് ആറങ്ങാടി, റമീസ് ആറങ്ങാടി, ആയിഷ ഫർസാന, ഖദീജ ഹമീദ്, റഹ്മത്ത് പരപ്പ, പാലാട്ട് ഇബ്രാഹിം, ഷംസുദ്ദീൻ ആവിയിൽ, ബഷീർ ചിത്താരി, ഗഫൂർ ഇടത്തോട്, സലാം പടം തുടങ്ങിയവർ ആശംസകൾ നേർന്നു. കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡൻ്റ് നാസർ സ്വാഗതവും, കമറുദ്ദീൻ നന്ദിയും പറഞ്ഞു.
What's Your Reaction?