നീലേശ്വരത്തെ ആകാശപാത; ദേശീയപാത അതോറിറ്റി സ്ഥലം സന്ദർശിച്ചു

Apr 22, 2026 - 18:14
 0
നീലേശ്വരത്തെ ആകാശപാത; ദേശീയപാത അതോറിറ്റി സ്ഥലം സന്ദർശിച്ചു

നീലേശ്വരം: നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്താനായി ദേശീയപാത അതോറിറ്റി കൺസൾട്ടന്റും സംഘവും സ്ഥലപരിശോധന നടത്തി. ഇന്ന് വൈകുന്നേരമാണ് ദേശീയപാത അതോറിറ്റി കൺസൾട്ടന്റ് മല്ലികാർജുനയും സംഘവും സ്ഥല പരിശോധന നടത്തിയത്.

അതേസമയം നീലേശ്വരം പഴയ പാലത്തിന്റെ കാര്യക്ഷമത പരിശോധിക്കാൻ ഈ മാസം 24-ന് ചെന്നൈ ഐ ഐ ടി സംഘം നീലേശ്വരത്ത് എത്തുമെന്ന് മല്ലികാർജുന അറിയിച്ചു. മുൻസിപ്പൽ ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ നിർദ്ദേശപ്രകാരം കമ്മിറ്റി കൺവീനർ ഇ ഷജീർ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സതീശൻ, കൗൺസിലർമാരായ കെ സതീശൻ, ഒ കെ സതി, അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായ സേതു ബങ്കളം, അഡ്വ. കെ പി നസീർ, ഭാസ്കരൻ ആനച്ചാൽ എം വി ഭരതൻ തുടങ്ങിയവർ ഉദ്യോഗ സംഘവുമായി സംസാരിച്ചു.

മല്ലികാർജുനയ്ക്കൊപ്പം ഉദ്യോഗസ്ഥരായ ശ്രീനിവാസ്, ബാലകൃഷ്ണ, അപ്പാച്ചി എന്നിവരും ഉണ്ടായിരുന്നു. നഗരസഭയും അഡ്ഹോക് കമ്മിറ്റിയും ദേശീയ പാത അതോറിറ്റിക്ക് നിരന്തരം നൽകിയ നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് അധികൃതർ എത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow