അണ്ടർ-14 കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി നീലേശ്വരം സ്വദേശി അമർനാഥ്
നീലേശ്വരം: ഈ മാസം27 മുതൽ ഫെബ്രുവരി 15 വരെ ആന്ധ്രപ്രദേശിലെ വിസിയ നഗരത്തിൽ നടക്കുന്ന അണ്ടർ-14 ആൺകുട്ടികളുടെ സൗത്ത് സോൺ ഇന്റർ സ്റ്റേറ്റ് ടൂർണമെന്റിലേക്കുള്ള അണ്ടർ-14 കേരള ടീമിൽ നീലേശ്വരം സ്വദേശി അമർനാഥ് കെ ഇടം നേടി. 2025-26 വർഷത്തെ ഇന്റർസ്റ്റേറ്റ് ടൂർണമെന്റിൽ ജില്ലാ അണ്ടർ-14 ടീമിന്റെ ക്യാപ്റ്റനായിരുന്ന അമർനാഥ് 6 മത്സരങ്ങളിൽ ഒരു സെഞ്ച്വറി അടക്കം 254 റൺസും ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്.
What's Your Reaction?