ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി കുന്നരുവത്ത് കുഞ്ഞിരാമന്റെ മകൻ ദിവാകര(55)നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തലക്കു പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാഞ്ഞങ്ങാട്: ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി കുന്നരുവത്ത് കുഞ്ഞിരാമന്റെ മകൻ ദിവാകര(55)നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തലക്കു പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ പുറത്തേയ്ക്കും , മക്കൾ സ്കൂളിലും പോയത് കാരണം ദിവാകരൻ വീട്ടിൽ ഒറ്റക്കായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോസ്ദുർഗ്ഗ് പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാളെ പോസ്റ്റ്മോർട്ടം നടക്കും.
What's Your Reaction?