ലോറിയും, വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

Aug 16, 2025 - 09:00
 0
ലോറിയും, വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

കൊല്ലം: കൊല്ലത്ത് പാഴ്സൽ വാൻ ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ച് പാഴ്സൽ വാൻ ഡ്രൈവർ മരിച്ചു. കൊല്ലം തട്ടാമല ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ വാൻ ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. എറണാകുളം കണ്ണമാലി കുമ്പളങ്ങി സ്വദേശി മാക്സൺ ജോസഫ് ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം. പാഴ്സൽ വാനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കഴക്കൂട്ടത്തെ പ്ലാൻ്റിൽ നിന്നും ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റി പോവുകുകയായിരുന്ന ലോറിയിൽ എതിർ ദിശയിൽ വന്ന പാഴ്സൽ വാൻ ഇടിച്ചു കയറുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow